മറ്റൊരു അന്യഭാഷാ നടി കൂടി മലയാളത്തിലേക്ക്; ബംഗാളിയായ നേഹയാണു മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലെത്തുന്നത്

nehaമറ്റൊരു അന്യഭാഷാ നായിക കൂടി മമ്മൂട്ടി സിനിമയിലൂടെ മലയാളത്തിലെത്തുകയാണ്. രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലൂടെയാണ് ബംഗാളിയായ നേഹ സക്‌സേന മലയാളത്തിലെത്തു ന്നത്. മോഡലിങ് രംഗത്ത് സജീവമായ നേഹ കന്നട സിനിമയിലൂടെയാണ് കാമറയക്ക് മുന്നിലെത്തിയത്. പിന്നീട് തെലുങ്ക്, തുളു, തമിഴ് ഭാഷകളിലൊക്കെയായി പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. സൂസന്‍ എന്ന കഥാപാത്രമായിട്ടാണ് കസബയില്‍ നേഹ എത്തുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കസബയിലൂടെ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രേേത്യകതയുമുണ്ട്.  സിഐ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇടിയന്‍ സക്കറിയ എന്നൊരു ഇരട്ടപ്പേരും ചിത്രത്തില്‍  മമ്മൂട്ടിക്കുണ്ട്. ചിത്രീകരണം ആരംഭിച്ച സിനിമയില്‍ തമിഴ് നടന്‍ ശരത്തിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്ത് കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts