മലയാളത്തില്‍ നിന്ന് തനിക്ക് ഓഫറുകള്‍ കുറഞ്ഞെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന ചിത്രം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയിലേക്ക് വരികയില്ലായിരുന്നുവെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തനിക്കു ലഭിച്ച വേഷങ്ങളെല്ലാം അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളുമാണ്. നല്ലവേഷങ്ങള്ക്കായി കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു. കന്നടയില്‍ നാഗദരണയുടെ അല്ലമ്മ, പി ശേഷാദ്രിയുടെ വിദേയയ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് ലഭിച്ചത്.