മലയാള സിനിമയില്‍ നിന്ന് നല്ല കഥകള്‍ കിട്ടുന്നില്ലെന്ന് നടി ഭാവന. അടുത്തിടെയായി മലയാള സിനിമയിലേക്ക് കാണാനില്ലല്ലോയെന്ന ചോദ്യത്തിന്റെ പ്രതികരണമായാണ് ഭാവന ഇങ്ങനെ പറഞ്ഞത്. നല്ല പ്രോജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. ഒരിക്കലും നഷ്ടപ്പെടരുത് എന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ കുറവാണ്. എല്ലാംകൊണ്ടും എനിക്ക് സൗകര്യപ്രദമായ ചിത്രങ്ങളെ ഞാന്‍ മലയാളത്തില്‍ ചെയ്യുകയുള്ളൂ- ഭാവന പറയുന്നു.
ഹണി ബീയുടെ രണ്ടാം ഭാഗത്തിലാണ് ഭാവന ഇനി അഭിനയിക്കുന്നത്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. ആദ്യ ഭാഗത്തേക്കാള്‍ രസകരമാകും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നും നടി കൂട്ടിച്ചേര്‍ത്തു. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടികളുണ്ട് സൂക്ഷിക്കുക, അഡ്വഞ്ചേഴ്‌സ് ഓമനകുട്ടന്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ മലയാള ചിത്രങ്ങള്‍.