മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ; ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് മലയാളികളുടെ കമന്റുകളും എത്തി തുടങ്ങി

fb-vamananന്യൂഡല്‍ഹി: ഉത്രാട ദിനത്തില്‍ മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. വാമനന്‍ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതീകാത്മക ചിത്രം ഉള്‍പ്പടെയായിരുന്നു പോസ്റ്റ്. അമിത് ഷായും ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവോണ തലേന്നാണ് ബിജെപി അധ്യക്ഷന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. അമിത് ഷായുടെ പോസ്റ്റിന് താഴെ മലയാളികളുടെ ഒരുപാട് കമന്റുകളും വരുന്നുണ്ട്. കമന്റുകളില്‍ ഭൂരിഭാഗവും പോസ്റ്റിനെ വിമര്‍ശിച്ചിട്ടുള്ളതാണ്.

Related posts