മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനിയും സലാലയിലെ ബാദില്‍ അല്‍ സാമ ആശുപത്രിയിലെ നഴ്‌സുമായ ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റതെന്ന് കരുതുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവം. അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസ് ജോലി സമയമായിട്ടും ഭാര്യയെ കാണാതെ വന്നതോടെ മൊബൈലിലേക്ക് വിളിച്ചു. എന്നാല്‍ പ്രതികരണം ഉണ്ടാകാതെ വന്നതോടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.