മഹേഷിന്റെ പ്രതികാരം തെറ്റുകളുടെ കൂമ്പാരമോ? മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഒന്‍പത് തെറ്റുകള്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

mahesh 2

മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ മെഗാ ഹിറ്റുകളിലൊന്നായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രം കോടികളാണ് തിയേറ്ററില്‍ നിന്നു വാരിയത്. ഫഹദ് ഫാസില്‍ മഹേഷിന്റെ റോളില്‍ തിളങ്ങുകയും ചെയ്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളിലേക്കു വരികയാണ്. ഇത്തവണ പക്ഷേ സിനിമയിലെ തെറ്റുകളുടെ പേരിലാണ് മഹേഷും കൂട്ടരും ശ്രദ്ധിക്കപ്പെടുന്നതെന്നുമാത്രം.

സിനിമയിലെ വിവിധ രംഗങ്ങളിലെ പശ്ചാത്തലമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ വരുത്തിവച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍വച്ച് നായികയും കൂട്ടരുമൊത്തുള്ള ഡാന്‍സ് സീന്‍ തന്നെ ഉദാഹരണം. ഈ സീനില്‍ ജിംസിയുടെ കഥാപാത്രത്തിനൊപ്പം നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ ചില സീനുകളില്‍ ഷാള്‍ ഉണ്ടാകുകയും മറ്റു സീനുകളില്‍ ഷാള്‍ ഇല്ലാതെയും കാണുന്നു. ഇനിയുമുണ്ട് തെറ്റുകള്‍. ചിത്രത്തിലെ ഒന്‍പത് പ്രധാന തെറ്റുകള്‍ കണ്ടിട്ടു പറയു ഇൗ പ്രതികാരം തെറ്റായിപ്പോയോ എന്നു.

Related posts