മാട്ടൂലില്‍ മണല്‍ മാഫിയ കടത്തിയ 12 ലോഡ് മണല്‍ പിടിച്ചെടുത്തു

knr-manalപഴയങ്ങാടി: മണല്‍ മാഫിയ കടത്തിയ 12 ലോഡ് മണല്‍ പിടിച്ചെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ കക്കാടന്‍ചാലില്‍നിന്ന് മണല്‍ മോഷണ സംഘം കരയില്‍വാരിക് കൂട്ടിയ 12 ലോഡ് മണല്‍ പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.രാത്രികാലങ്ങളില്‍ മണല്‍ വാരി വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകാവുന്ന രീതിയില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു മണല്‍. ഈ മേഖലകളില്‍നിന്ന് വ്യാപകമായി മണല്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നീരിക്ഷിച്ചുവരികയായിരുന്നു.

എന്നാല്‍ കരയില്‍ എത്തിച്ച മണല്‍ ശേഖരം ടിപ്പറുകളില്‍ കയറ്റാനായില്ല. മണല്‍ ശേഖരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണല്‍ പിടിച്ചെടുക്കുകയും ജെസിബി ഉപയോഗിച്ച് മണല്‍ ടിപ്പറുകളില്‍ കയറ്റി നിര്‍മിതി കേന്ദ്രത്തിന് കൈമാറുകയായിരുന്നു.

Related posts