ഒരു അപകടത്തില്‍പ്പെട്ട് ഭാര്യയും മകളും നഷ്ടപ്പെട്ട അബ്ദു ഇന്ന് ജീവിക്കുന്നത് സ്വന്തം ഉമ്മയ്ക്കുവേണ്ടി മാത്രമാണ്. വഴിയോരത്ത് ഫ്രൂട്ട്‌സ് കച്ചവടം നടത്തിയാണ് അബ്ദു ദൈനംദിന കാര്യങ്ങള്‍ നടത്തിപ്പോരുന്നത്. കച്ചവടം കഴിഞ്ഞെത്തുന്ന മകനെ കാത്ത് ഉമ്മ എന്നും വീടിന്റെ ഉമ്മറത്തുണ്ടാകും. അവര്‍ തമ്മിലുള്ള സ്‌നേഹവും വാത്സല്യ വും മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
ഈ അവസ്ഥയിലാണ് അബ്ദുവിന്റെ ജീവിതത്തിലേക്ക് “മൈന’ എന്ന പന്ത്രണ്ടു വയസുകാരി പെണ്‍കുട്ടിയുടെ വരവ്. ഒരുനാള്‍ യാദൃച്ഛികമായി അബ്ദുവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് “അബ്ദു’ എന്ന കൊച്ചുസിനിമ വിഷയമാക്കുന്നത്. രഞ്ജിത്ത് പെരേര സംവിധാനം ചെയ്യുന്ന അബ്ദുവിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഫസല്‍ വിളകുടിയാണ്.
അബ്ദു എന്ന കഥാപാത്രത്തെ ഫസല്‍ വിളകുടിയും ഉമ്മയായി സേതുലക്ഷ്മിയും വേഷമിടുന്നു. കൂടാതെ മലയാള ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ താരങ്ങളും അഭിനയിക്കുന്നു.
ബാനര്‍–ഗോള്‍ഡന്‍ മൂവി ഹൗസ്, ഗാനരചന-വയലാര്‍ ഇന്ദുലേഖ, സംഗീതം, ആലാപനം- ഇടവ ബഷീര്‍, പശ്ചാത്തല സംഗീതം-ദര്‍ശന്‍ രാമന്‍, കലാസംവിധാനം-രാജീവ് ഇളമ്പല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സഫീര്‍, സ്റ്റില്‍സ്-ഷാജി കെ.കുന്നിക്കോട്, മേക്കപ്പ് & കോസ്റ്റ്യൂംസ്- അജയഘോഷ്, ശബ്ദലേഖനം-ദിനേശ് പവിത്രേശ്വരം, എഡിറ്റിംഗ്-രതീഷ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍-മധു പി.നായര്‍, ഛായാഗ്രഹണം-കെ.രാമകൃഷ്ണന്‍, നിര്‍മ്മാണം-ഫസല്‍, സംവിധാനം-രഞ്ജിത്ത് പെരേര.
അജയ് തുണ്ടത്തില്‍