ഗുരുവായൂര്‍: ഗുരുവായൂര്‍ മമ്മിയൂരിലെ എട്ടു നിലയുള്ള ഫഌറ്റ് സമുച്ചയത്തില്‍ നിന്ന് വിദേശവനിതയെ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപത്തെ ഫഌറ്റില്‍നിന്നു വീണ് റൊമേനിയന്‍ സ്വദേശി ബെജിനേറ മഡിലേറി റോബര്ട്ടീന(40) ആണ് മരിച്ചത്. ഗുരുവായൂര്‍ മാണിക്കത്തപ്പടി ഏറത്ത് വീട്ടില്‍ ഹരിഹരന്റെ ഭാര്യയാണ്. നാലു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇന്നു പുലര്‍ച്ചെ 2.50ഓടെ ഫഌറ്റിലെ സെക്യൂരിറ്റിക്കാരനാണ് ഫഌറ്റിന്റെ മുന്‍വശത്തെ പോര്‍ട്ടിക്കോയില്‍ തലയടിച്ചുവീണ നിലയില്‍ റോബര്‍ട്ടീനയെ കണ്ടത്. തലച്ചോറ് ചിതറിത്തെറിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എട്ടു നിലയുള്ള ഫഌറ്റിനു മുകളില്‍ നിന്നുചാടി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ടുവര്‍ഷത്തിലേറെയായി ഇവര്‍ ഈ ഫഌറ്റിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് വിദേശത്തും ഇടയ്ക്ക് ഗുരുവായൂരുമായാണ് കഴിഞ്ഞിരുന്നത്. സുഗന്ധദ്രവ്യ കയറ്റുമതി ബിസനസ് ആണ്. ഇതേ ബിസിനസ് നടത്തുന്ന ഹരിഹരനും റോബര്‍ട്ടീനയും തമ്മില്‍ ഏതാനും വര്‍ഷത്തെ പരിചയമുണ്ട്. നേപ്പാളില്‍ വച്ചായിരുന്നു ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ബിസിനസ് ഒരുമിച്ച് നടത്തുകയും നാലുമാസം മുമ്പ് വിവിഹാതരാവുകയും ചെയ്തു. ഇവര്‍ ഗുരുവായൂരിലെ ഫഌറ്റില്‍ ഒരുമിച്ചായിരുന്നു താമസം.
റൊമാനിയയിലെ കാബിനയാണ് റോബര്ട്ടിനയടു െജന്മസ്ഥലം. അച്ഛനും അമ്മയും ഉണ്ടെങ്കിലും ഇവരെ മറ്റൊരു ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. ഇവരുടെ സ്വന്തം അമ്മയ്ക്ക് ഏതാനും ആഴ്ച മുമ്പ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു ഏതാനും ദിവസങ്ങളായി ഇവരെന്ന് ഭര്‍ത്താവ് ഹരിഹരന് പറഞ്ഞു. മുമ്പൊരിക്കല്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായും പറയുന്നു. ഗുരുവായൂര്‍ എസിപി പി.എസ്. ശിവദാസന്‍, തഹസില്‍ദാര്‍ എം.ഡി. ഗിരീഷ്, ടെംബിള്‍ സിഐ എന്‍. രാജേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.