സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മര്‍ദിച്ച വീഡിയോ വൈറലായതോടെ ക്ഷമാപണവുമായി നടന്‍ അക്ഷയ് കുമാര്‍ രംഗത്തെത്തി. നിര്‍ഭാഗ്യവശാലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെന്നും ഇങ്ങനെയൊരു തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അക്ഷയ് ക്ഷമാപണം നടത്തിയത്.
സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് താരം ക്ഷമാപണവുമായി രംഗത്തു വന്നത്. ഇത്തരം സമീപനത്തിനെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വ ച്ചായിരുന്നു സംഭവം.