മാറനല്ലൂര്‍ : മാറനല്ലൂര്‍ ചെന്നിയോടിലെ മുന്‍ മദ്യനിരേധന സമിതി അംഗത്തിന്റെ വീടും കാറും അടിച്ച് തകര്‍ത്ത മൂന്നും നാലും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചെന്നിയോട് ചെമ്പരി ചെറുക്കോണം രതീഷ് ഭവനില്‍ പട്ടിരതീഷെന്ന് വിളിക്കുന്ന രതീഷ് (35) ചെന്നിയോട് കൊടിനട റോഡരികത്ത് പാണ്ടിപ്രവീണ് എന്ന് വിളിക്കുന്ന പ്രവീണ്‍ (26) എന്നിവരെയാണ് ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തത് .
ഞായറാഴ്ച 10 മണിയോടെ പ്രദേശത്ത് വാളും മാരകായു ധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ സാബുവിന്റെ വീടും കാറും അടിച്ച് തകര്‍ക്കുകയായിരുന്നു. പിടിയിലായ രതീഷ് പെരുമ്പഴുതൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസ് ആക്രമണ കേസിലും പ്രതിയാണ് . പ്രവീണ്‍ നിരവധി സ്പിരിറ്റ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്.