മാറനല്ലൂര്‍ : മാറനല്ലൂര്‍ കിളിക്കോട്ടുകോണം കനാലില്‍ റേഷന്‍ വ്യാപാരിയെ മരിച്ച നിലയില്‍ കാണപ്പെട്ടു. ഊരൂട്ടമ്പലത്ത് റേഷന്‍ കട നടത്തുന്ന വെളളൂര്‍ക്കോണം സ്വദേശി ശ്രീകണഠന്‍ നായരെ(56) യാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പുലര്‍ച്ചെ കനാലില്‍ കുളിക്കാനെ ത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണപ്പെട്ട കിളിക്കോട്ടുകോണത്ത് നിന്ന് }ാല് കിലോമീറ്റര്‍ മാറി വെളളൂര്‍ക്കോണത്ത് താമസിക്കുന്ന ശ്രീകണഠന്‍ നായര്‍ എന്തിനാണ് കനാലിന് സമീപത്ത് എത്തിയതെന്നതിനെ പറ്റി പോലീസ് അന്വേക്ഷിക്കുന്നുണ്ട്. കാട്ടാക്കട സി ഐ ശ്രീലാല്‍ മാറനല്ലൂര്‍ എസ്.ഐ ശാന്തകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. സുജിത്താണ് മകന്‍ .
മാറനല്ലൂരില്‍ റേഷന്‍ വ്യാപാരിയെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
