മാലൂരില്‍ നിയമപാലനത്തിനൊപ്പം കൃഷിയും

knr-krishipoliceമട്ടന്നൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട് മാതൃക കാട്ടുകയാണ് മാലൂര്‍ പോലീസ് സ്‌റ്റേഷനിലെ നിയമപാലകര്‍. സ്റ്റേഷന്‍ വളപ്പില്‍ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന തിരക്കിലാണ് കാക്കിപ്പട. പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ ഒരു കൃഷിത്തോട്ടത്തിലെത്തിയത് പോലെ തോന്നും.

ചുരുങ്ങിയ സ്ഥലത്ത് വെളളരി, ചീര, കയ്പ തുടങ്ങിയവയാണ് ജൈവരീതിയില്‍ കൃഷി ചെയ്തത്.  അല്‍പ സമയം വിശ്രമവേള കിട്ടിയാല്‍ പോലീസുകാര്‍ നേരെയിറങ്ങുന്നത് കൃഷിയിടത്തിലേക്കാണ്. ഗ്രോബാഗുകളിലും പഴകിയ ചാക്കുകളിലുമാണ് മറ്റുമാണ് സ്‌റ്റേഷന്‍ വളപ്പില്‍ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്. തസ്തികയും ഗ്രേഡും നോക്കാതെയാണ് സേനാംഗങ്ങള്‍ പച്ചക്കറിത്തോട്ടത്തില്‍ സജീവമാകുന്നത്.

ജീവിത ശൈലിരോഗങ്ങള്‍ നാട്ടിലാകെ പടര്‍ന്നു പിടിക്കുമ്പോള്‍ വിഷരഹിത പച്ചക്കറിയിലെ പ്രധാന്യം ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കൂടിയാണ് സ്‌റ്റേഷന്‍ വളപ്പില്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പാകമായ പച്ചക്കറി സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന  മെസിലാണ് ഉപയോഗിക്കുന്നത്. എസ്‌ഐ യു.പി. വിപിന്റെ നേതൃത്വത്തിലാണ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചത്.

Related posts