മാഹിയിലെ മദ്യഗോഡൗണുകളില്‍ കാമറകള്‍ സ്ഥാപിക്കുന്നു

knr-cameraaമാഹി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയുടെ നിര്‍ദേശപ്രകാരം മാഹിയിലെ മൊത്തക്കച്ചവടക്കാരുടെ മദ്യഗോഡൗണുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി. ചട്ടം ലംഘിച്ച് അസമയങ്ങളില്‍ ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന തടയുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മാഹിയിലെ മദ്യഷോപ്പുകളുടെ പ്രവര്‍ത്തനസമയങ്ങളില്‍ കൃത്യനിഷ്ഠപാലിക്കുന്നുണേ്ടായെന്ന് നിരീക്ഷിക്കാന്‍ മാഹി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സേന മാഹി മേഖലയില്‍ മുഴുവന്‍ റോന്ത് ചുറ്റുകയാണ്.

രാത്രി 9.30ന് ശേഷം മദ്യപന്മാരെ വിരട്ടിഓടിക്കുന്നുമുണ്ട്. മാഹിയില്‍നിന്നു കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാന്‍ കേരളാ പോലീസും എക്‌സൈസ് വകുപ്പും മാഹിയുടെ അതിര്‍ത്തികളില്‍ നിരന്തരം തമ്പടിക്കുന്നതിനാല്‍ മാഹി മേഖല രാത്രി കാലങ്ങളില്‍ വിജനമായിട്ടുണ്ട്.

Related posts