മിസ്ഡ് കോള്‍ പ്രണയം; എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനി ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരെയും കാസര്‍ഗോഡ് നിന്ന് അറസ്റ്റു ചെയ്തു

top-loversതൊടുപുഴ: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്‌കോള്‍ വഴി പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്കു സമീപത്തെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡു നിന്നും വിദ്യാര്‍ഥിനിയെയും കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.

Related posts