മുംബൈക്കു മൂന്നാം ജയം

sp-mumbaiചണ്ഡിഗഡ്: ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കാര്യമായി പൊരുതാതെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 25 റണ്‍സിനു കീഴടങ്ങി. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ ആറിന് 189., കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ഏഴിന് 167. അര്‍ധസെഞ്ചുറി നേടിയ പാര്‍ഥിവ് പട്ടേലിന്റെയും അമ്പാട്ടി റായുഡുവിന്റെയും പ്രകടനമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാര്‍ഥിവ് 58 പന്തില്‍നിന്ന് 81 റണ്‍സ് നേടിയപ്പോള്‍ റായുഡു 37 പന്തില്‍നിന്ന് 65 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍നിന്ന് 24 റണ്‍സ് നേടിയ ജോസ് ബട്‌ലറും മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ ഉയര്‍ത്തുന്നതിലേക്കു സംഭാവന നല്‍കി. മുംബൈയുടെ മൂന്നാം വിജയമാണിത്. റണ്ണൊന്നുമെടുക്കാതെ രോഹിതിനെ മുംബൈക്കു നഷ്ടമായിരുന്നു.

നേരത്തെ, ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കുംമുമ്പ് നായകന്‍ രോഹിത് ശര്‍മ (0) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും റായുഡുവും ചേര്‍ന്ന് മുംബൈയെ കരകയറ്റി. ഇതിനിടെ റായുഡു ഐപിഎലില്‍ 3,000 റണ്‍സ് എന്ന നേട്ടവും പിന്നിട്ടു.

കിംഗ്‌സ് ഇലവനായി മോഹിത് ശര്‍മ മൂന്നു വിക്കറ്റും സന്ദീപ് ശര്‍മ, മിച്ചല്‍ ജോണ്‍സണ്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനു വേണ്ടി ഷോണ്‍ മാര്‍ഷും (45) ഗ്ലെന്‍ മാക് സ് വെലും(56) മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈക്കു വേണ്ടി ബുംറ മൂന്നും മക്്ക്ലനേഗന്‍, ടി സൗത്തി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

കോല്‍ക്കത്ത 5-4-1-0-8
ഗുജറാത്ത് ലയണ്‍സ് 5-4-1-0-8
ഡല്‍ഹി 4-3-1-0-6
ഹൈദരാബാദ് 5-3-2-0-6
മുംബൈ 7-3-4-0-6
ബാംഗളൂര്‍ 5-2-3-0-4
പൂന 5-1-4-0-2
പഞ്ചാബ് 6-1-5-0-2

ടോപ് 5 ബാറ്റ്‌സ്മാന്‍

(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

കോഹ്‌ലി 5-367-100*
വാര്‍ണര്‍ 5-294-90*
ഡിവില്യേഴ്‌സ് 5-269-83
ഗൗതം ഗംഭീര്‍ 5-237-90*
രോഹിത് ശര്‍മ 6-230-84*

ടോപ് 5 ബൗളര്‍

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

മക്ക്ലനേഗന്‍ 7-11-4/21
ഭുവനേശ്വര്‍ കുമാര്‍ 5-8-4/29
ബുംറ 7-8-3/26
അമിത് മിശ്ര 4-7-4/11
മുസ്താഫിസുര്‍ 5-7-2/9
മുരുഗന്‍ അശ്വിന്‍ 5-7-3/36.

Related posts