മുണ്ടേരി കാനച്ചേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു ബോംബേറ്

knr-bombചക്കരക്കല്‍: മുണ്ടേരി കാനച്ചേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരേ ബോംബേറ്. കാനച്ചേരി ആര്‍എസ്എസ് ശാഖാ കാര്യവാഹക് മുണ്ടേരി ചാപ്പ ശിവതീര്‍ഥയിലെ എം.വി. ജയരാജന്റെ വീടിനുനേരേയാണ് ഇന്നു പുലര്‍ച്ചെ 2.30ഓടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്.  സംഭവസമയത്ത് ജയരാജനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

ഉഗ്രശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചക്കരകല്ല് പോലീസ് സംഭവസ്ഥലതെത്തി പരിശോധന നടത്തി. സിപിഎം പ്രവര്‍ത്തകരായ ആറംഗസംഘമാണ് ആക്രമണം നടത്തിയതെന്നു ജയരാജന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനച്ചേരിയില്‍ ഇന്നു വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തും.

Related posts