പത്തനാപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഗാന്ധിഭവനില്‍ സന്ദര്‍ശനം നടത്തിയതി ന്റെയും മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ ഇന്റര്‍നെറ്റ് റേഡിയോ ഉത്ഘാടനം ചെയ്തതിന്റെ ഒന്നാം വാര്‍ഷികം ഗാന്ധിഭവനില്‍ ആഘോഷിക്കുന്നു ഏഴിന് രാവിലെ 10.30 ന് പത്തനാപുരം ഗാന്ധിഭവ നില് നടക്കുന്ന വാര്‍ഷികാഘോഷം ഐഎസആര്.ഒ മുന്‍ ശാസ്ത്രജ്ഞന് എസ്. നമ്പിനാരായണന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സായിഗ്രാം സ്ഥാപക ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ അദ്ധ്യക്ഷനായിരിക്കും.
അബ്ദുല്‍ കലാമിന്റെ ഇളയ സഹോദരപുത്രന് എ.പി.ജെ. എം.ജെ. ഷെയിക് സലീം മുഖ്യാതി ഥിയായിരിക്കും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് അംഗം സാജന് സ്കറിയ, കെ. ധര്മ്മരാജന്, ഡോ. അടൂര്‍ രാജന്, എം.കെ. ഉണ്ണികൃഷ്ണപിള്ള, എം.ടി.ബാവ എന്നിവര്‍ പ്രസംഗിക്കും.ഡോ. എ.പി.ജെ. അബ്ദുല്‍ കലാമുമായി വളരെയധികം അടുപ്പമുണ്ടായിരുന്ന തിരുവനന്തപുരം ഗുരുവായൂരപ്പന് ഹോട്ടല്‍ ഉടമ എസ്. പരമേശ്വരന് നായരേയും, ആര്. ജോര്‍ജിനേയും ചടങ്ങില്‍ വച്ച് ആദരിക്കും.ചടങ്ങില്‍ നിര്‍ധനരായ രോഗികള്‍ക്ക് പത്തു ലക്ഷം രൂപ ബ്രിട്ടീഷ് മലയാളി അസോസിയേഷന് വിതരണം ചെയ്യും.