മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

knr-kunjaliനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 21 ന് നാദാപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ ഉപ നേതാവ്് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്്ഘാടനം ചെയ്യുമെന്ന് മണ്ഡലം മുസ്ലീം ലീഗ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മുതല്‍ വൈകീട്ട് ആറു മണിവരെയാണ് സത്യാഗ്രഹം.യുഡിഎഫ്  നേതാക്കള്‍ പ്രസംഗിക്കും.

പ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം നടക്കുന്നതായി നേതാക്കള്‍ പറഞ്ഞു.പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ഉടനെ അറസ്റ്റ് നടക്കുമെന്നും മുഖ്യമന്ത്രിയും പോലീസ് മേധാവിയും സംഭവം നടന്ന് പിറ്റേ ദിവസം അറിയിച്ചതാണ്. എന്നാല്‍ ഒന്നര മാസമായിട്ടും കൊലപാതകം നടത്തിയവരെ പിടികൂടിയിട്ടില്ല.  പ്രതികളെല്ലാം സിപിഎം സംരക്ഷണത്തിലാണെന്ന് നേതാക്കള്‍ ആരോപിച്ചു.അസ്ലം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഓടി രക്ഷപ്പെടാന്‍ പോലീസ് സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നെന്ന് നേതാക്കള്‍ ആരോപിച്ചു.

കേസിലെ പ്രതികള്‍ക്ക് പയ്യന്നൂരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ  സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നിസാര വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്നതായും നേതാക്കള്‍ ആരോപിച്ചു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നാദാപുരത്തും ഷിബിന്റെ വീട്ടിലുമെത്തിയിരുന്നു. സമാധാന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു.

എന്നാല്‍ അസ്്‌ലം കൊല്ലപ്പെട്ടപ്പോള്‍ ഇതുവരെ ഒരു മന്ത്രി പോലും വരുകയോ,സമാധാന പ്രവര്‍ത്തന
ങ്ങള്‍ക്ക് പങ്കാളികളാവുകയോ ചെയ്തിട്ടില്ല. അക്രമികളെ അറസ്റ്റ് ചെയ്യുന്നത് വരെ മുസ്ലീം ലീഗ് സമരം തുടരുമെന്ന് മണ്ഡലം ജനറല്‍ സെക്രട്ടരി അഹമ്മദ് പുന്നക്കല്‍,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരി സി.കെ സുബൈര്‍,സൂപ്പി നരിക്കാട്ടേരി,ബംഗ്ലത്ത് മുഹമ്മദ്,എം.പി സൂപ്പി, മണ്ടോടി ബഷീര്‍,വി.വി മുഹമ്മദലി എന്നിവര്‍ അറിയിച്ചു.

Related posts