മൂത്രപ്പുരയിലെ മലിനജലം സ്റ്റാന്‍ഡിലേക്ക്; യാത്രക്കാര്‍ക്ക് ദുരിതം

KKD-BUSSTANDവടകര: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മൂത്രപ്പുരയിലെ ടാങ്ക് നിറഞ്ഞതോടെ മലിന ജലം സ്റ്റാന്റിലേക്കൊഴുകി. ബസ് യാത്രക്കാരും മറ്റും മലിനജലത്തിലൂടെ നടന്നുപോകേണ്ട അവസ്ഥ. സ്റ്റാന്റിന്റെ തെക്കുഭാഗമാകെ മൂത്രം പരന്നൊഴുകിയതോടൊപ്പം അസഹ്യമായ ദുര്‍ഗന്ധവും. മൂത്രപ്പുരയില്‍നിന്നുള്ള മാലിന്യം ചെന്നു നിറയുന്ന ടാങ്ക് ശാസ്ത്രീയമായി നിര്‍മിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. പാറക്കുള്ളില്‍ കുഴിതുരന്ന് അതിനുമേല്‍ കോണ്‍ക്രീറ്റ് സ്ലാബിട്ടാണ് ടാങ്ക് പണിതത്.

അടിവശം പാറയായതിനാല്‍ വെള്ളം താഴോട്ട് പോകില്ലെന്നു മാത്രമല്ല സെപ്റ്റിക് ടാങ്കിനായി ഉപയോഗിക്കേണ്ട  സാങ്കേതികവിദ്യയും ഇതിനായി സ്വീകരിച്ചിട്ടില്ല. അതിനാല്‍, ടാങ്ക് പെട്ടെന്ന് നിറയുകയും മാലിന്യം പൊട്ടി പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. കാലവര്‍ഷമാകുന്നതോടെ പ്രശ്‌നം രൂക്ഷമാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു 10 ലക്ഷം രൂപ  ഉപയോഗിച്ച് രണ്ട് ഇ-ടോയ്‌ലറ്റുകള്‍ നിര്‍മിച്ചെങ്കിലും ഫലമുണ്ടായില്ല്. രണ്ട് ഇ-ടോയ്‌ലറ്റുകളും പ്രവര്‍ത്തനം നിലച്ച് സ്ഥലം മുടക്കുന്ന അവസ്ഥയിലേക്കെത്തി.

പ്രവര്‍ത്തനം ആരംഭിച്ച് മൂന്നര വര്‍ഷത്തിനുളഅളില്‍ തന്നെ ഈ ടോയിലറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. മൂത്രപ്പുര മാത്രമല്ല അതിന്‍െറ പരിസരവും മലമൂത്രവിസര്‍ജനത്താല്‍ മലിനമാകുന്ന കാഴ്ചയാണ് ഇപ്പോള്‍. മൂത്രപ്പുരയുണ്ടെങ്കിലും ചിലയാളുകള്‍ ചുറ്റുമുള്ള പരിസരത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇതിനാല്‍ ചുറ്റുപാടും കൂടുതല്‍ മലിനമാകുന്നു.   പരിസരം മലിനാകുംവിധം മൂത്രപ്പുരയില്‍ നിന്നു മലിന ജലം പുറത്തേക്കൊഴുകുമ്പോഴും നഗരസഭ യാതൊരു നടപടിയും എടുക്കിന്നില്ലെന്ന ആക്ഷേപമുണ്ട്. മൂത്രപ്പുരക്ക് പുറമെ ഇവിടെ സ്ഥാപിച്ച ഈ ടോയിലിറ്റിന്റെ കാര്യത്തിലും നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts