കു​മാ​ര​ന​ല്ലൂ​ർ ക​വ​ല​യി​ലെ അ​ഞ്ചു ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​ന് എ​ടി​എം കാ​ർ​ഡ് വേ​ണ്ട; മോഷ്ടിച്ചത് ഐഫോണും ലാപ്‌ടോപ്പും

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ ക​വ​ല​യി​ലെ അ​ഞ്ചു ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ക​ള്ള​ന് എ​ടി​എം കാ​ർ​ഡ് വേ​ണ്ട. ഒ​രു ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന എ​ടി​എം ,ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ മേ​ശ​പ്പു​റ​ത്ത് ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ക​ള്ള​ൻ​പോ​യ​ത്്.

ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 28000 രൂ​പ വി​ല വ​രു​ന്ന ഐ ​ഫോ​ണ്‍, ലാ​പ് ടോ​പ്പ് എ​ന്നി​വ ക​ള്ള​ൻ കൊ​ണ്ടു​പോ​യി. എ​ടി​എം കാ​ർ​ഡ് കൈ​വ​ശം വ​ച്ചാ​ൽ ഏ​തെ​ങ്കി​ലും എ​ടി​എ​മ്മി​ൽ ക​യ​റി പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സി​സി​ടി​വി​യി​ൽ ക​ടു​ങ്ങു​മെ​ന്നു ക​രു​തി​യാ​വും കാ​ർ​ഡു​ക​ൾ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

കു​മാ​ര​ന​ല്ലൂ​ർ ക​വ​ല​യി​ലെ കാ​ക്ക​നാ​ട്ട് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ദാ ടെ​യ് ലറിം​ഗി​ൽ നി​ന്നു ഒ​രു ത​യ്യ​ൽ മെ​ഷീ​നും ത​യ്ച്ചു വ​ച്ചി​രു​ന്ന ചു​രി​ദാ​റു​ക​ളും ഉ​ൾ​പ്പെ​ടെ 30000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു. സ​മീ​പ​ത്തെ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് 28000 രൂ​പ വി​ല വ​രു​ന്ന ഐ ​ഫോ​ണ്‍, ലാ​പ് ടോ​പ്പ് ബാ​ഗ് എ​ന്നി​വ​യും മോ​ഷ്ടി​ച്ച​ത്.

സ​മീ​പ​ത്തെ ര​ണ്ടു ക​ട​ക​ളി​ൽ കൂ​ടി മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നി​ട്ടു​ണ്ട്.ത​യ്യ​ൽ​ക്ക​ട​യു​ടെ പി​ൻവാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണു മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​ട​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Related posts