ആലക്കോട്: ആലക്കോട് മൂന്നാംകുന്ന് വളവില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ നിലംപതിച്ചു കൃഷിനാശം. ഇന്നു പുലര്‍ച്ചെ ഒന്നോടെ ആനപ്പറ, നെച്ചിപ്പായിമല തുടങ്ങിയ മലകളില്‍ നിന്നു രണ്ടുകിലോമീറ്ററോളം താഴേക്കാണു കൂറ്റന്‍ പാറകള്‍ നിലംപതിച്ചത്. രണ്ടുകിലോമീറ്ററോളം കൃഷിയിടത്തിലൂടെ സഞ്ചിച്ച് എസ് വളവില്‍ പാറക്കെട്ടുകള്‍ പതിക്കുകയായിരുന്നു. ചാമക്കാലായില്‍ കുഞ്ഞ്, കാട്ടീരത്ത് ബെയത്താന്‍ മൊയ്തു എന്നിവയുടെ കൃഷിയിടങ്ങള്‍ നശിച്ചു.
വീടുകളുടെ സമീപത്തുകൂടി എത്തിയ കൂറ്റന്‍ പാറക്കെട്ടുകള്‍ മരങ്ങളില്‍ തട്ടി നില്‍ക്കുകയായിരുന്നു. വീടുകള്‍ക്കു മുകളില്‍ പതിക്കാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മോഹനന്‍, പഞ്ചായത്തംഗം പി.സി. ആയിഷ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നിലംപതിക്കാവുന്ന നിലയില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ ധാരാളം മലമുകളിലുണ്ട്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.