മൂന്നാം ഭാര്യയാണെങ്കിലെന്താ; കരണ്‍ സ്‌നേഹമുള്ളവനല്ലേ…

Bipasha270516ബോളിവുഡ് സുന്ദരി ബിപാഷ ബസുവിന് കരണ്‍ സിംഗ് ഗ്രോവറിന്റെ മൂന്നാം ഭാര്യയെന്ന വിശേഷണം പ്രശ്‌നമല്ലത്രേ. താരം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ബോളിവുഡ് താരം കരണ്‍ സിംഗ് ഗ്രോവറിനെ കഴിഞ്ഞ ഏപ്രില്‍ 30നാണ് ബിപാഷ ബസു വിവാഹം ചെയ്തത്. ബിപാഷയുടെ ആദ്യ വിവാഹവും കരണിന്റെ മൂന്നാം വിവാഹവുമായിരുന്നു ഇത്.

കരണ്‍ ആദ്യമായി വിവാഹം ചെയതത് ടെലിവിഷന്‍ താരവും ഫാഷന്‍ ഡിസൈനറുമായ ശ്രദ്ധ നിഗമിനെയാണ്. 2008 ഡിസംബറില്‍. പത്തുമാസത്തിനുശേഷം ഇരുവരും പിരിഞ്ഞു. രണ്ടാമത് കരണ്‍ വിവാഹം ചെയ്തത് 2012ല്‍ ജെന്നിഫര്‍ വിംഗറ്റിനെയാണ്. രണ്ടു വര്‍ഷത്തിനുശേഷം ഇരുവരും പിരിഞ്ഞു.

കരണിന്റെ മൂന്നാമത്തെ വിവാഹമാണ് ബോളിവുഡ് സുന്ദരി ബിപാഷയുമായി നടന്നത്. കരണിന്റെ മൂന്നാം ഭാര്യയെന്ന വിശേഷണം ബിപാഷയ്ക്കു യാതൊരു അസ്വസ്ഥയുമുണ്ടാക്കുന്നില്ലായെന്നാണ് ബിപാഷ പറഞ്ഞിരിക്കുന്നത്.
മൂന്നാം ഭാര്യയെന്ന വിശേഷണം ഞാന്‍ കാര്യമാക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കരണ്‍ സ്‌നേഹനിധിയായ ഭര്‍ത്താവാണ്. കരണ്‍ എന്നെ സ്‌നേഹിക്കുന്നതുപോലെ ലോകത്താരും എന്നെ സ്‌നേഹിക്കുന്നില്ല.

കരണ്‍ നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കരണിന്റെ മനസില്‍ ഞാന്‍ മാത്രമേയുള്ളൂവെന്നും ബിപാഷ പറയുന്നു. എലോണ്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചുവരവേയാണ് ബിപാഷയും കരണും തമ്മില്‍ അടുത്തതും പ്രണയത്തിലായതും. രണ്ടു വര്‍ഷത്തോളം ഡേറ്റിംഗിലായിരുന്നു. ഇപ്പോള്‍ യുഎസിലും മാലിദ്വീപിലുമൊക്കെയായി ഇരുവരും ഹണിമൂണ്‍ ആഘോഷത്തിലാണ്.

Related posts