കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമാണ് മൃഗങ്ങളുടെ ശബ്ദം. സംസാരിക്കാന്‍ പഠിക്കുന്നതിനു മുമ്പുതന്നെ കാക്ക, പൂച്ച, പശു തുടങ്ങിയവയുടെ ശബ്ദം കുട്ടികള്‍ അനുകരിച്ചുകാട്ടും. ഈ ശബ്ദങ്ങള്‍ അവരെ പഠിപ്പിക്കുന്നതും രസകരമായ കാര്യമാണ്. ഇതു കൂടുതല്‍ എളുപ്പമാക്കാന്‍ എത്തുകയാണ് ഗൂഗിള്‍. സംഗതി വളരെ സിംപിള്‍.
ഗൂഗിളില്‍ അനിമല്‍ നോയ്‌സസ് എന്നോ അനിമല്‍ സൗണ്ട്‌സ് എന്നോ സെര്‍ച്ച് ചെയ്യുക. ഏറ്റവുമാദ്യം പ്രത്യക്ഷപ്പെടുന്ന റിസല്‍റ്റില്‍ പ്ലേ സൗണ്ട് എന്നു കാണാം. ഇതിനു താഴെ തിമിംഗലം, ആന, ടര്‍ക്കി കോഴി, സീബ്ര, ആള്‍ക്കുരങ്ങ്, കലമാന്‍, സിംഹം തുടങ്ങി ഒട്ടനവധി ജീവികളുടെ ചിത്രങ്ങളും ശബ്ദം കേള്‍ക്കാനുള്ള ഓപ്ഷനുമുണ്ടാകും.
ഓരോന്നിലും അമര്‍ത്തിയാല്‍ സ്പീക്കറിലൂടെ അവയുടെ ശബ്ദം കേള്‍ക്കാം. കുട്ടികളെ പഠിപ്പിക്കുകയും ചെയ്യാം.
ഈ സെര്‍ച്ച് റിസല്‍റ്റിനു താഴെ പതിവുപോലെ മൃഗശബ്ദങ്ങള്‍ അടങ്ങുന്ന യുട്യൂബ് വീഡിയോകളും, ശബ്ദങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകളും ലഭ്യമാക്കും.