മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള തീരുമാനം: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമാധാനപരം

KTM-HARTHALഇടുക്കി: മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിവരുന്ന ഹര്‍ത്താല്‍ സമാധാനപരം. അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെറുതോണിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടഞ്ഞു. ജില്ലയിലെ കടകമ്പോളങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നില്ല. ചില സ്വകാര്യവാഹനങ്ങള്‍ ഒഴിച്ച് മറ്റുള്ള ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.   ഇന്നു വൈകുന്നേരം അഞ്ചിനു യുഡിഎഫിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തും.  ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല.

Related posts