മെസിക്കും പാനമയില്‍ കള്ളപ്പണം

sp-kallapanamപാനമ: കള്ളപ്പണം വെളുപ്പിക്കുന്ന പാനമയിലെ ഏജന്‍സിയുടെ രഹസ്യരേഖകള്‍ ചോര്‍ന്നതില്‍നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കും വിവരങ്ങള്‍. വിവിധ രാജ്യങ്ങളിലെ നേതാക്കളും സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും പാനമയിലെ മൊസാക് ഫൊന്‍സേക എന്ന സ്ഥാപനത്തില്‍ രഹസ്യ നിക്ഷേപമുണെ്ടന്നാണ് വെളിപ്പെടുന്നത്.

രഹസ്യരേഖകളിലെ പ്രധാന പേരുകാരന്‍ അര്‍ജ ന്റീനയുടെ ബാഴ്‌സ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 20 ഹൈ പ്രൊഫൈല്‍ ഫുട്‌ബോളര്‍മാര്‍ക്ക് ഇവിടെ നിക്ഷേപമുണ്ടത്രേ. മെസിയും പിതാവും ഈയടുത്തകാലത്താണ് നികുതി വെട്ടിപ്പിനു പിടിക്കപ്പെട്ടതും 4.16 മില്യണ്‍ യൂറോ പിഴയടച്ചതും.

യുവേഫയുടെ മുന്‍ പ്രസിഡന്റും ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലറ്റീനി, ബ്രിട്ടീഷ് ഗോള്‍ ഇതിഹാസം നിക് ഫാല്‍ഡോ, ചിലിയന്‍ ഫുട്‌ബോള്‍ താരം ഇവാന്‍ സമറാനോ, അര്‍ജന്റൈന്‍ ഫുട്‌ബോളര്‍ ഗബ്രിയേല്‍ ഹെന്‍സി, ഫിഫ ജനറല്‍ സെക്രട്ടറി ജറോം വാല്‍കെ എന്നിവരാണ് പട്ടികയിലുള്ള കായികരംഗത്തുനിന്നുള്ള പ്രമുഖര്‍. മൊസാക് ഫൊന്‍സേക എന്ന സ്ഥാപനം കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.

Related posts