മേരി കോമിന് ഒളിമ്പിക്‌സ് യോഗ്യതയില്ല

sp-meryബെയ്ജിംഗ്: ബോക്‌സിംഗ് ലോകത്തുനിന്ന് ഇന്ത്യക്ക് നിരാശ പകരുന്ന വാര്‍ത്ത. റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ സൂപ്പര്‍ വനിതാ ബോക്‌സര്‍ മേരി കോമിനായില്ല. അതേസമയം, ശിവ് ഥാപ്പ റിയോ യാത്ര ഉറപ്പിച്ച ആദ്യ പുരുഷ ബോക്‌സറായി. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്റിലാണ് മേരിയുടെ നിരാശയും ഥാപ്പയുടെ നേട്ടവും. 51 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ ചൈനയുടെ റെന്‍ കാന്‍കനിനോട് തോറ്റതാണ് ഇന്ത്യന്‍ പെണ്‍പുലിക്കു തിരിച്ചടിയായത്. 56 കിലോഗ്രാം വിഭാഗത്തിലാണ് ഥാപ്പ മത്സരിക്കുന്നത്.

Related posts