മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി വിരലടയാളം

fb-panchngജോണ്‍സണ്‍ നൊറോണ
ആലപ്പുഴ: പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി ഉപഭോക്താവിന്റെ വിരലടയാളവും. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും കൂടാതെ ഉപഭോക്താവിന്റെ വിരലടയാളവും ഉണ്ടെങ്കിലേ പുതിയ കണക്ഷന്‍ അനുവദിക്കുകയുള്ളു. ഇതിനുള്ള നടപടികള്‍ ചില സ്വകാര്യ മൊബൈല്‍ കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ആദ്യനടപടിയായി വിതരണക്കാരുടെയും സെല്ലിംഗ് ഏജന്റുമാരുടെയും(മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്ന ഷോപ്പുകള്‍) ആധാര്‍നമ്പറുകള്‍ കമ്പനികള്‍ വാങ്ങി തുടങ്ങി. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ സെല്ലിംഗ് ഏജന്റുമാര്‍ക്കു നല്കുന്ന പ്രത്യേകയന്ത്രത്തിലാണ് ഉപഭോക്താവിന്റെ വിരലടയാളം പതിക്കേണ്ടത്.

രാജ്യത്ത് ഐഎസ് തീവ്രവാദഭീഷണി ശക്തമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിര്‍ദേശമനുസരിച്ചാണ് കമ്പനികള്‍ ഇത്തരത്തിലുള്ള നടപടികള്‍ക്കു തുടക്കം കുറിക്കുന്നതത്രേ. സംസ്ഥാനത്ത് ഇപ്പോള്‍തന്നെ ലക്ഷക്കണക്കിനു വ്യാജ മൊബൈല്‍കണക്ഷനുകള്‍ ഉണ്ടെന്നിരിക്കെ വിരലടയാളം ഉപയോഗിച്ചുള്ള കണക്ഷന്‍ ഏറെ സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്.

Related posts