മോദിയുടെ തിരുവനന്തപുരം പ്രസംഗം: രാജ്യസഭയില്‍ കോണ്‍ഗ്രസ് ബഹളം; പ്രധാനമന്ത്രി നുണയനാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍

Modiന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെടുത്തി സോണിയ ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. പ്രധാനമന്ത്രി നുണയനാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം മുഴക്കി. പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്ന വിഷയത്തെക്കുറിച്ച് സഭയില്‍ പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പുറത്ത് പൊതുവേദിയില്‍ രാഷ്ട്രീയ പ്രസംഗത്തിന് ഉപയോഗിക്കുന്നത്. ഇത് സഭയുടെ അന്തസിനു ചേര്‍ന്ന നടപടിയല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടം 267 പ്രകാരം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ആര്‍ക്കാണ് ബന്ധമെന്നും ഇറ്റലിയുമായി ആര്‍ക്കാണ് ബന്ധമെന്നും ചോദിച്ചായിരുന്നു മോദി തിരുവനന്തപുരത്ത് സോണിയയ്‌ക്കെതിരേ രംഗത്തുവന്നത്. പ്രചാരണ വേദിയില്‍ അണികളോട് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇറ്റലിയുമായി ബന്ധമുണ്‌ടോ എന്നും മോദി പരിഹസിച്ചു. ഇടപാടില്‍ സോണിയയ്ക്കുള്ള പങ്ക് പറഞ്ഞത് കേന്ദ്ര സര്‍ക്കാരല്ലെന്നും ഇറ്റലിയിലെ കോടതിയാണെന്നുമാണ് മോദി പ്രസംഗിച്ചത്. v

Related posts