എഡ്യുക്കേഷന്‍ ലോണ്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മോനി ശ്രീനിവാസന്‍ ഒരേ സമയം മലയാളത്തിലും തമിഴിലുമായി സംവിധാനം ചെയ്യുന്ന ഒരസാധാരണ ഹൊറര്‍ ചിത്രമാണ് “ഒരുവാതില്‍കോട്ട.’വി ക്രിയേഷന്‍സിന്റെ ബാനറില്‍ ദി ഫുട്ട് ലൂസേഴ്‌സ് ആണ് “ഒരുവാതില്‍കോട്ട’ നിര്‍മ്മിക്കുന്നത്. ദക്ഷിണേന്ത്യയില്‍ അനവധി ഡാന്‍സ് കലാകാരന്മാരെ വാര്‍ത്തെടുത്ത ഡാന്‍സ് സ്കൂളാണ് “ദി ഫുട്ട് ലൂസേഴ്‌സ്- മൂന്നു പതിറ്റാണ്ടായി നിലകൊള്ളുന്നു. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം സോനാ നായര്‍, നിഷാന്ത് സാഗര്‍, ഗീതാവിജയന്‍, കലാഭവന്‍ നാരായണന്‍കുട്ടി, പ്രേംകുമാര്‍ കഴക്കൂട്ടം, ബിജുകുട്ടന്‍ എന്നിവരഭിനയിക്കുന്നു.
കഥ-ബാബു ഫുട്ട് ലൂസേഴ്‌സ്, തിരക്കഥ, സംഭാഷണം-പായിപ്പാട് രാജു (“എഡ്യുക്കേഷന്‍ ലോണ്‍’ തിരക്കഥാകൃത്ത്), ഛായാഗ്രഹണം-ബാബു രാജേന്ദ്രന്‍, സംഗീതം-ജാസി ഗിഫ്റ്റ്, ബാലഭാസ്കര്‍, പായിപ്പാട് രാജു, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, എഡിറ്റിംഗ്-വിഷ്ണു കല്യാണി, നൃത്ത സംവിധാനം-സജീഷ് ഫുട്ട് ലൂസേഴ്‌സ്, ഡിസൈന്‍സ്-സന്തോഷ് ആര്‍ട്ട് വെയര്‍, ഫൈനാന്‍സ് കണ്‍ട്രോളര്‍-മനു സി.കണ്ണൂര്‍, സ്റ്റുഡിയോ-ചിത്രാഞ്ജലി.തിരുവനന്തപുരത്തും പൊള്ളാച്ചിയിലുമായി ഉടന്‍ ചിത്രീകരണമാരംഭിക്കും.
-അജയ് തുണ്ടത്തില്‍