തിയറ്ററുകളില്‍ വിസ്മയം തീര്‍ക്കാന്‍ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം എത്തുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. തെലുങ്കില്‍ മനമന്ദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തില്‍ വിസ്മയം എന്ന പേരിലാണ് എത്തുക. ഗൗതമിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖര്‍ യെലറ്റിയാണ്. ഇത് കൂടാതെ മറ്റൊരു തെലുങ്ക് ചിത്രത്തില്‍ കൂടെ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ജനതാ ഗാരേജ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ നിന്നു മോഹന്‍ലാലിനെ കൂടാതെ ഉണ്ണി മുകുന്ദനും സായ്കുമാറും ചിത്രത്തിലുണ്ട്. ചിത്രം സെപ്റ്റംബറില്‍ തിയറ്റില്‍ എത്തും.
മോഹന്‍ലാല്‍ വിസ്മയം ഓഗസ്റ്റ് അഞ്ചിന്
