ആലക്കോട്: യാത്രക്കാരുമായി അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളെ നാട്ടുകാര്‍ തടഞ്ഞിട്ടു. ഇന്നു രാവിലെ ഒമ്പതോടെയാണ് ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന നയന, അമ്മൂസ് എന്നീ ബസുകള്‍ മത്സരപാച്ചില്‍ നടത്തിയത്. അമ്മൂസ് ബസിനെ മറികടന്ന് നയന ബസ് റോഡിന് കുറുകെ ബസ് നിര്‍ത്തിയിട്ടതോടെയാണ് നാട്ടുകാര്‍ വായാട്ടുപറമ്പില്‍ സംഘടിച്ചത്. തലനാരിഴയ്ക്കാണ് ഇരുബസുകളും കൂട്ടിയിടിക്കാതിരുന്നത്. ഇതേതുടര്‍ന്ന് രോഷാകുലരായ നാട്ടുകാരും യാത്രക്കാരും ഏറെനേരം ഇരുബസുകളും പിടിച്ചിട്ടു. അതിനിടെ ചില ഉന്തുംതള്ളും നടന്നു. തുടര്‍ന്ന് താക്കീത് ചെയ്ത് ഇരുബസുകളും നാട്ടുകാര്‍ വിട്ടയച്ചു.
യാത്രക്കാരുമായി അപകടകരമായ രീതിയില്‍ മത്സരയോട്ടം നടത്തിയ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു
