പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ മാര്‍ച്ച് അഞ്ചിന് രാവിലെ പത്തിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചതായി കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം മാണി, രമേശ് ചെന്നിത്തല, പി.പി. തങ്കച്ചന്‍, മന്ത്രി അടൂര്‍ പ്രകാശ്, ഡോ.വര്‍ഗീസ് ജോര്‍ജ്, എ.എ. അസീസ്, ജോണി നെല്ലൂര്‍, ആന്റോ ആന്റണി എംപി, കെ.ശിവദാസന്‍ നായര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്താനും തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് യുഡിഎഫ് നേതാക്കളായ കെ. ഇ. അബ്ദുള്‍ റഹ്മാന്‍, അഡ്വ.ജോര്‍ജ് വര്‍ഗീസ്, ജോ എണ്ണക്കാട്, സനോജ് മേമന, ജോസഫ് എം. പുതുശേരി, പഴകുളം മധു, മറിയാമ്മ ചെറിയാന്‍, മാലേത്ത് സരളാദേവി, അഡ്വ.കെ. ജയവര്‍മ എന്നിവര്‍ പ്രസംഗിച്ചു.