യുഡിഎഫ്-ബിജെപി രഹസ്യധാരണ: കോടിയേരി

kkd-kodieriതിരൂര്‍: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും കാസര്‍കോട് മഞ്ചേശ്വരത്തും ഉദുമയിലും ഈ ധാരണ നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരൂര്‍ മണ്ഡലത്തിലെ കടുങ്ങാത്തുകുണ്ടില്‍ തെര െഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ യുഡിഎഫ് ധാരാളം പണമൊഴുക്കുന്നുണ്ട്. ഇതിനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. കേരളത്തില്‍ ബിജെപിക്ക് വളരാന്‍ സാധിക്കാത്തത് ഇടതുകക്ഷികളുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ന് ജീവിക്കുന്നത് പോലെ തുടര്‍ന്നും ജീവിക്കണമെങ്കില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂരിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടു ക്കപ്പെട്ടാല്‍ ജനങ്ങളുടെ നൊമ്പരമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും തിരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ് പറഞ്ഞു.

ചടങ്ങില്‍ എസ്എസ്എ ല്‍സിക്ക് എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉപഹാരം നല്‍കി ആദരിച്ചു. സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാര്‍, കൂട്ടായി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts