യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഭരണത്തുടര്‍ച്ചയ്ക്ക് : കരകുളം

tvm-karakulamവെഞ്ഞാറമൂട്: യുഡിഎഫ് സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം  ചൂണ്ടിക്കാണിച്ചാല്‍  ജനങ്ങള്‍ വോട്ടു നല്‍കി ഭരണത്തുടര്‍ച്ച   ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് കരകുളം  കൃഷ്ണപിള്ള  പറഞ്ഞു.വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിതല പഞ്ചായത്ത്  അംഗങ്ങളുടെയും  ബൂത്ത് ലെവല്‍ ഓഫീസേഴ്‌സിന്റെയും  ഏകദിന ശില്‍പ്പശാല  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാമനപുരം  മണ്ഡലത്തില്‍ ഇത്തവണ  ഒരു എംഎല്‍എയെ നമുക്ക് ലഭിക്കുമെന്നും  അതിനായി എല്ലാവരും  ഒറ്റക്കെട്ടായി  പ്രവര്‍ത്തിക്കണമെന്നും  അദ്ദേഹം പറഞ്ഞു.ജി.പുരുഷോത്തമന്‍  നായര്‍ അധ്യക്ഷനായ ചടങ്ങില്‍ രമണി പി.നായര്‍, ആനക്കുഴി ഷാനവാസ്,   ആനാട് ജയന്‍, ഡി.സനല്‍കുമാര്‍, ആനാട് ജയചന്ദ്രന്‍,  ഇ.ഷംസുദീന്‍, ഇ.എ. അസീസ്, അഡ്വ. മുനീര്‍, മോഹനചന്ദ്രന്‍, വെള്ളാച്ചിറ ലാലു, ഡോ.സുശീല, ആനാട് ജയന്‍, വലിയവിളാകം  മണികുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന റിട്ട. ഡെപ്യൂട്ടി കളക്ടര്‍ വിജയകുമാര്‍ ക്ലാസുകള്‍ നയിച്ചു.

Related posts