യുഡിഎഫ് സര്‍ക്കാര്‍ അഗതികള്‍ക്ക് അത്താണി :എന്‍.കെ പ്രേമചന്ദ്രന്‍.എംപി

klm-praymachanranകൊല്ലം : ജനസമ്പര്‍ക്കത്തിലൂടെയും സമ്പര്‍ക്കപരിപാടിയലൂടെയും കാരുണ്യപരിപാടിയിലൂടെയും നിരവധി പാവങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ അഗതികളുടെ അത്താണിയായിരുന്നുവെന്ന് പ്രേമചന്ദ്രന്‍ എംപി.  യുഡിഎഫ് സെന്‍ട്രല്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുപ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ തന്നെ തുടരണം. കൊല്ലം നിയോജകമണ്ഡലത്തില്‍ ഇപ്പോള്‍ നടക്കുന്ന മത്സരം പണക്കൊഴുപ്പും സാമ്പത്തിക പരാധീനതയും തമ്മിലാണെന്നും തത്വാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന് പൊതുജനസേവനം നടത്തുന്ന സൂരജ് രവിയാണ് കൂടുതല്‍ ഉത്തമനായ സ്ഥാനാര്‍ത്ഥിയെന്നും  എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ ഭൂട്ടോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.എ. സമദ്, എ.കെ. ഹഫീസ്, പി.ആര്‍. പ്രതാപചന്ദ്രന്‍, ജോര്‍ജ് ഡി. കാട്ടില്‍, ഡി. ഗീതാകൃഷ്ണന്‍, കൃഷ്ണവേണി ശര്‍മ്മ, ഫ്രാന്‍സി ജോണ്‍, തൊടിയില്‍ ലുക്ക്മാന്‍, എസ്. നാസറുദ്ദീന്‍, എം.എ. മജീദ്, ഇക്ബാല്‍ക്കുട്ടി, എച്ച്. അബ്ദുള്‍ റഹ്മാന്‍, ആര്‍. രമണന്‍, ടി.എം. ഇക്ബാല്‍, ഡോ. അന്‍സാര്‍, സുനിത നിസാര്‍, ബെര്‍ലിന്‍ ജോണ്‍സണ്‍, പെരിയവീട്ടില്‍ ഷംസ്, ഗംഗാധരന്‍പിളള, രമ്യാമുത്തുനായകം, സി. സിയാദ് എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥി സൂരജ് രവിയും യോഗത്തില്‍ പങ്കെടുത്തു.

Related posts