യുവാവിനെ വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു

tvm-arrestparikkuപോത്തന്‍കോട്:  മുന്‍വൈരാഗ്യത്തില്‍ ആട്ടോ ഡ്രൈവറായ അരിയോട്ടുകോണം സ്വദേശി കാച്ചാണി വിഷ്ണുവിനെ  വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ തെളിവെടുപ്പിനായി പോത്തന്‍കോട്ട്‌കൊണ്ടുവന്നു. അയിരൂപ്പാറ തേവിന്‍കാട് സജിത് ഭവനില്‍ സന്തോഷ്(30), കാട്ടായിക്കോണം മേലേകാവ് വീട്ടില്‍ കറുവ് എന്നുവിളിക്കുന്ന വിഷ്ണു(30)എന്നിവരെയാണ് ഇന്നലെ പോത്തന്‍കോട് സിഐ ഷാജിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കഴിഞ്ഞമാസം 21ന് രാത്രി പത്തരയോടെ  അയിരൂപ്പാറ ജംഗ്ഷനിനില്‍ വച്ചായിരുന്നു  സംഭവം   .

Related posts