ബെര്‍ലിന്‍: ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പോലീസ് സേനകളും ഭീകര വിരുദ്ധ വിഭാഗങ്ങളും വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമാക്കണമെന്ന് ജര്‍മന്‍ പോലീസ് യൂണിയന്‍ ആവശ്യപ്പെട്ടു.
ഇന്റലിജന്‍സ് ഏജന്‍സികളും പോലീസും ശേഖരിക്കുന്ന വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടണം. യൂറോപ്പിന്റെ അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാകണം. വരുന്നവരെയും പോകുന്നവരെയും കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും യൂണിയന്‍ മേധാവി റെയ്ന്‍ വെന്‍ഡ്റ്റ്.
യൂറോപ്പിനുള്ളില്‍ കടക്കുകയോ, യൂറോപ്പില്‍നിന്നു പുറത്തു പോകുകയോ ചെയ്യുന്ന മുഴുവന്‍ ആളുകളുടെയും രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍