ഏങ്ങണ്ടിയൂര്‍: രക്തസാക്ഷികള്‍ക്കുവേണ്ടി സിപിഎം ഓടിനടക്കുകയാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്.ഏങ്ങണ്ടിയൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ബിജെപിക്ക് ബന്ദമില്ലെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് സിപിഎം ആക്രമിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
പൊക്കുളങ്ങരയില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹ് അനില്‍ കോക്കത്രയുടെ വീടിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറിനെ തുടര്‍ന്ന് അനിലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.മീഡിയ സെല്‍ കണ്‍വീനര്‍ രാജന്‍ തറയില്‍, മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സര്‍ജു തൊയക്കാവ്, സന്തോഷ് പണിക്കശേരി എന്നിവരുമെത്തിയിരുന്നു.