രക്ഷിക്കണം… മല്യ വഴങ്ങുന്നു! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ചെറുക്കാന്‍ മദ്യരാജാവ് മല്യയുടെ പുതിയ നീക്കം; 2468 കോടികൂടി നല്കാമെന്നാണ് മല്യ

Malyaന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെ കബളിപ്പിച്ച് 9000 കോടി രൂപയുമായി മുങ്ങിയ വിജയ് മല്യ കോടതിയുടെ പരിഗണന കാത്ത് വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു. നേരത്തെ പറഞ്ഞിരുന്ന 4400 കോടി കൂടാതെ 2468 കോടികൂടി നല്കാമെന്നാണ് മല്യ ഇന്നലെ  സുപ്രീംകോടതിയെ അറിയിച്ചത്. കോടതിയുടെ കടുത്ത നിലപാടും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ചെറുക്കാനാണ് മദ്യരാജാവ് മല്യയുടെ പുതിയ നീക്കം. അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയെ അറിയിച്ചത്. മൊത്തം 6868 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കാമെന്നാണ് മദ്യരാജാവിന്റെ വാഗ്ദാനം.

ഇന്ത്യയിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്ന ചോദ്യത്തിന് മല്യ ഇതുവരെ മറുപടി നല്കിയിട്ടുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്കു നല്കാവുന്ന ഏറ്റവും കൂടിയ വാഗ്ദാനമാണ് ഇതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇന്ധനവില വര്‍ധന, ഉയര്‍ന്ന നികുതി, എയര്‍ക്രാഫ്റ്റ് എന്‍ജിനുകളുടെ തകരാര്‍ എന്നിവയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തകരാന്‍ ഇടയാക്കിയത്. ഇതുമൂലം തനിക്കും കുടുംബത്തിനും കിംഗ്ഫിഷറിനും 6,107 കോടി രൂപയുടെ ബാധ്യതയുണ്ടായി. എല്ലാ രീതിയിലും പ്രശ്‌നം പരിഹരിക്കാനുള്ള തന്റെ ആത്മാര്‍ഥമായി ശ്രമത്തിന്റെ ഭാഗമാണ് കൂടുതല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്നുള്ള ഈ വാഗ്ദാനം. മല്യ കോടതിയെ അറിയിച്ചു.

Related posts