നാദാപുരം: മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി മൂന്നു കുട്ടിക്കളളന്മാരെ വളയം പോലീസ് അറസ്റ്റ് ചെയ്തു.വാണിമേല്‍ കോടിയൂറ സ്വദേശി സുഹൈല്‍ (18)നെയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയുമാണ് വളയം എസ്‌ഐ എം.സി.പ്രമോദ് അറസ്റ്റ് ചെയ്തത്.ഭൂമിവാതുക്കല്‍ ടൗണില്‍ നിന്നും, വടകര റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
വാഹന പരിശോധനക്കിടെ കുയ്‌തേരിയില്‍ വെച്ച് പോലീസ് രണ്ട് പേരെ സംശയാസ്പദമായി പിടികൂടുകയായിരുന്നു.വടകരയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് പെട്രോള്‍ ടാങ്ക് നിറം മാറ്റുകയും വ്യാജ നമ്പര്‍ പതിച്ച് പോകുമ്പോഴാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മൂന്നാമനെ പിടികൂടിയത്. കല്ലാച്ചി,നാദാപുരം,കുറ്റിയാടി,ഭൂമിവാതുക്കല്‍,കക്കട്ടില്‍ ടൗണുകളിലെ നിരവധി കടകളില്‍ ഇവര്‍ നേരത്തെ മോഷണം നടത്തിയിരുന്നു.
ചെറിയ തുകകള്‍ മോഷണം പോയതിനാല്‍ പലയിടത്തുനിന്നും പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല.രാത്രി സമയത്ത് സ്വന്തം വീട്ടില്‍ വരാന്തയില്‍ ഉറങ്ങുകയും രാത്രിയില്‍ സംഘടിച്ച് മോഷണത്തിനിറങ്ങുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു. പകല്‍ സമയങ്ങളില്‍ ആരാധനാലയങ്ങളില്‍ കഴിച്ച് കൂട്ടുകയും രാത്രിയില്‍ മോഷണം നടത്തുകയുമായിരുന്നു ഇവരുടെ രീതി. മോഷ്ടിച്ച ബൈക്കുകള്‍ ഉപയോഗം കഴിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുകയാണ് ഇവരുടെ രീതി.
വീടുകളില്‍ ഇവര്‍ക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്നും മോഷ്ടിച്ച തുക ഉപയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പണം തീര്‍ന്നാല്‍ നാട്ടിലെത്തി വീണ്ടും മോഷണം നടത്തുകയാണ് പതിവ്.സുഹൈലിനെ വെളളിയാഴ്ച നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും,മറ്റുളള രണ്ട് പേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കും.