അനുരാഗ് കശ്യപിന്റെ ഹ്രസ്വചിത്രത്തിലൂടെ നഗ്നതാ പ്രദര്‍ശനം നടത്തി വിവാദത്തിലായ ബോളിവുഡ് സുന്ദരിയും കബാലി നായികയുമായ രാധികാ ആപ്‌തേയുടെ മറ്റൊരു നഗ്നവീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുന്നു. വീഡിയോ യുട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാധികയുടെ പുതിയ ചിത്രമായ പാര്‍ച്ചഡിലെ രംഗങ്ങളാണ് പുറത്തായതെന്നാണ് വിവരം.
ചിത്രത്തിലെ നായകന്‍ അദില്‍ ഹുസൈനുമായുള്ള കിടപ്പറ രംഗങ്ങളുടെ ഭാഗമാണിതെന്നും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ സമ്മതിക്കുന്നുണ്ട്. നടന്‍ കൂടിയായ അജയ് ദേവ്ഗണ്‍ നിര്‍മിച്ച പാര്‍ച്ചഡ് അടുത്തിടെ മെല്‍ബണ്‍ ഫിലിംഫെസ്റ്റി വലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ഹ്രസ്വചിത്രത്തിലൂടെയാണ് രാധിക തന്റെ ആദ്യ വിവാദവീഡിയോ പുറത്തിറക്കിയത്. അന്ന് താരത്തിന്റെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങള്‍ കിട്ടിയെങ്കിലും രണ്ടാം വീഡിയോ ഇത്തിരി കടന്നുപോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കബാലി നായികയെന്ന ഇമേജില്‍ നില്‍ക്കുന്ന സമയത്താണ് പുതിയ ചൂടന്‍ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഫഹദിന്റെ നായികയായി ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ രാധിക അരങ്ങേറ്റം കുറിച്ചിരുന്നു.