‘ലി​യോ’ വി​ജ​യാ​ഘോ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍

കോ​ഴി​ക്കോ​ട്: ക​ള​ക്ഷ​ന്‍ റെ​ക്കോ​ര്‍​ഡ് തി​രു​ത്തി എ​ഴു​തി​യ ലി​യോ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ലും സ​ര്‍​പ്രൈ​സ്.​ ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം നി​ർ​മാ​താ​ക്ക​ൾ ആ​യ സെ​വ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. “ദ​ള​പ​തി​യോ​ട കു​ട്ട​ക​ഥ സൊ​ല്ലാ​മ എ​പ്പ​ടി ന​ൻ​പാ, പാ​ർ​ഥി​പ​നും കു​ടും​ബ​വും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും നി​ങ്ങ​ളെ കാ​ണാ​ൻ എ​ത്തും’, എ​ന്നാ​ണ് ഇ​വ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. നേ​ര​ത്തെ സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ലി​യോ​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, സ​ക്സ​സ് ഇവ​ന്‍റി​ൽ ചി​ല നി​ബ​ന്ധ​ന​ക​ൾ വ​ച്ചി​ട്ടു​ണ്ട്. ആ​കെ ആ​റാ​യി​രം പേ​ർ​ക്ക് മാ​ത്ര​മെ ഷോ​യി​ലേ​ക്ക് പ്ര​വേ​ശനം ഉ​ള്ളൂ എ​ന്നാ​ണ് ത​മി​ഴ്മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

വാ​ലി​ഡ് ആ​യി​ട്ടു​ള്ള പാ​സോ ബാ​ർ​കോ​ഡു​ള്ള ടി​ക്ക​റ്റോ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മെ പ​രി​പാ​ടി​യി​ലേ​ക്കു പ്ര​വേ​ശ​ന​മു​ള്ളൂ. ഇ​വ​ന്‍റി​ന് എ​ത്തു​ന്ന ഒ​രോ​രു​ത്ത​റും ആ​ധാ​ര്‍ കാ​ര്‍​ഡ് പോ​ലെ ഒ​രു ഐ​ഡി നി​ര്‍​ബ​ന്ധ​മാ​യി കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

ആ​ള്‍​ക്കൂ​ട്ട​ത്തെ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്. ക​ർ​ശ​ന പ​രി​ശോ​ധ​ന​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തുനിന്ന് ഉ​ണ്ടാ​കും. അ​തേ​സ​മ​യം ബോ​ക്സോ​ഫീ​സി​ല്‍ ലി​യോ കു​തി​പ്പു തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment