നഗ്നത കാണിച്ചതിലൂടെ വിവാദത്തിലായ രാധിക ആപ്‌തെയുടെ ചിത്രം പാച്ഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലീനാ യാദവ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരക്കുന്നത് ബോളിവുഡ് താരം അജയ് ദേവഗണും അസിം ബജാജും ചേര്‍ന്നാണ്.
ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ശൈശവവിവാഹം, മദ്യപാനം, ബലാത്സംഗം, വൈധവ്യം എന്നിങ്ങനെ സ്ത്രീകളുടെ നാല് അവസ്ഥകളാണ് പാച്ഡിലൂടെ ലീന പറയുന്നത്. ലജ്ജോ എന്ന കഥാപാത്രമായാണ് രാധിക ആപ്‌തെ വേഷമിടുന്നത്. 18 അവാര്‍ഡുകളും ചിത്രം ഇതിനോടകം നേടിയിട്ടുണ്ട്. ചിത്രത്തിലെ ആദില്‍ ഹുസൈനും രാധികയും തമ്മിലുള്ള ചൂടന്‍ രംഗവും രാധികയും തനിഷ്ഠ ചാറ്റര്‍ജിയും ഒന്നിച്ചുള്ള രംഗങ്ങളും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.