രാവിലെ ഉറക്കമുണര്‍ന്ന് ഏഴുന്നേല്‍ക്കുകയെന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഉണര്‍ന്നുകഴിഞ്ഞാലും പുതപ്പിനടിയില്‍ കുറച്ചു നേരം ചുരുണ്ടുകൂടി കിടക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും തന്നെയില്ല. ഇതെല്ലാം മനുഷ്യരുടെ കാര്യമാണ്. മൃഗങ്ങള്‍ക്കും ഇങ്ങനെ എഴുന്നേല്ക്കാന്‍ മടിയുണ്്‌ടോ എന്നു ചോദിച്ചാല്‍ ഉണ്്‌ടെന്നു തന്നെ പറയേണ്്ടിവരും.
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടിച്ചു കിടക്കുന്ന ഫീബി എന്ന പന്നിക്കുട്ടന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഫ്‌ളോറിഡയിലെ താംപയിലുള്ള പ്രിസി ആന്‍ഡ് ബോംബറെന്ന അഭയകേന്ദ്രത്തിലാണു സംഭവം. പുതച്ചു മുടികിടന്നുറങ്ങുന്ന ഈ പന്നിയെ വിളിച്ചുണര്‍ത്തുന്നത് മേല്‍നോട്ടക്കാര്‍ക്ക് അല്പം പ്രയാസമുള്ള കാര്യമാണ്. പലപ്രവശ്യം വിളിച്ചാലും കക്ഷി കണ്ണുപോലും തുറക്കില്ല. നല്ല സുഖംപിടിച്ചു പുതപ്പിനടിയില്‍ കഴിഞ്ഞുകൂടും.
ഈ വിരുതനെ ഏഴുന്നേല്‍പ്പിക്കുന്നതിനു അധികൃതര്‍ ഇപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു മാര്‍ഗമാണു പ്രയോഗിക്കുന്നത്. ഇവന്‍ കിടന്നുറങ്ങുന്ന കിടക്കയില്‍ ബിസ്കറ്റ് വയ്ക്കുന്നു. പലഹാരത്തിന്റെ മണം കിട്ടിയാല്‍ ഉടനെ തന്നെ കക്ഷി ഉറക്കത്തില്‍നിന്നു ഉണരുകയും അത് ഉടന്‍ തന്നെ അകത്താക്കുകയും ചെയ്യും.
പ്രിസ്സി ആന്‍ഡ് ബോംബര്‍ എന്ന അഭയകേന്ദ്രത്തില്‍ മുന്നൂറോളം പന്നികളെയാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ പന്നികള്‍ക്കു ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതരീതികളാണു ക്രമീകരിച്ചിരിക്കുന്നത്. സോഷ്യമീഡിയായില്‍ പ്രചരിച്ച ഈ വിഡീയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.