രാഷ്ട്രപതിയുടെ മകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം! ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ചയാള്‍ക്ക് ഫേസ്ബുക്കിലൂടെ എട്ടിന്റെ പണി നല്‍കി ശര്‍മിഷ്ഠ

Socialന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ അശ്ലീല സന്ദേശമയച്ചയാള്‍ക്ക് ഫേസ്ബുക്കിലൂടെ തന്നെ എട്ടിന്റെപണി നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. എഫ്ബിയിലെ പൂവാലന് നാലാളറിയെ പണി നല്‍കിയ ശര്‍മിഷ്ഠയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം. ഫേസ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പാര്‍ഥാ മണ്ഡലാണ് ശര്‍മിഷ്ഠയുടെ എഫ്ബി വിചാരണയ്ക്കു പാത്രമായത്. മണ്ഡലിന്റെ പ്രൊഫൈലും അയച്ച സന്ദേശങ്ങളും പോസ്റ്റ് ചെയ്താണ് ശര്‍മിഷ്ഠ ഇയാളെ പൊതുജനങ്ങള്‍ക്കുമുന്നില്‍ വിചാരണ ചെയ്തത്.

നിരന്തരം അശ്ലീല സന്ദേശം അയച്ച മണ്ഡലിനെ എഫ്ബിയില്‍ ബ്ലോക്ക് ചെയ്യാമെന്നാണ് ആദ്യം കരുതിയതെന്ന് ശര്‍മിഷ്ഠ പറയുന്നു. അങ്ങനെ ചെയ്താല്‍ ഈ സംഭവം ആരുമറിയാതെ പോകുകയും വീണ്ടും ഇയാള്‍ മറ്റൊരാളോട് ഇത്തരത്തില്‍ പെരുമാറുകയും ചെയ്യും. അതിനാല്‍ ഇയാളുടെ പ്രവൃത്തി പൊതുജനത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്‌ടെന്നുകരുതി. മണ്ഡല്‍ അയച്ച അശ്ലീല സന്ദേശമടക്കം പോസ്റ്റ് ചെയ്യുകയാണെന്ന് ശര്‍മിഷ്ഠ ഫേസ്ബുക്കില്‍കുറിച്ചു.

Related posts