ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആറു ദിന വിദേശ പര്യടനത്തിന് തുടക്കമായി. പാപുവ ന്യൂഗ്വിനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയു ഭാഗമായാണ് സന്ദര്‍ശനം.
ഇന്നു രാവിലെ പാപുവ ന്യൂഗ്വിനിയയില്‍ എത്തിയ രാഷ്ട്രപതി ആരോഗ്യം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനു സാക്ഷ്യംവഹിക്കും. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സഞ്ജീവ് ബലിയന്‍ പ്രണാബ് മുഖര്‍ജിയെ അനുഗമിക്കുന്നുണ്ട്. ഏപ്രില്‍ 30നാണ് രാഷ്ട്രപതിയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുക.