രാഹുലിനെ രാജ്യദ്രോഹിയെന്നു വിളിച്ച ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു

rahul-gandhiമീററ്റ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയെന്നു അധിക്ഷേപിച്ച ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. മീററ്റ് കോടതിയാണ് രാജസ്ഥാനില്‍നിന്നുള്ള എംഎല്‍എ കൈലാഷ് ചൗധരിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന കര്‍ഷക സമ്മേളനത്തിനിടെയാണ് രാഹുലിനെ രാജ്യദ്രോഹിയെന്നു എംഎല്‍എ വിളിച്ചത്. ജെഎന്‍യു പ്രശ്‌നത്തില്‍ രാഹുലിന്റേത് രാജ്യദ്രോഹ നിലപാടാണെന്നായിരുന്നു കൈലാഷ് ചൗദരി പറഞ്ഞത്. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിരുന്നു കോടതി കേസെടുത്തത്.

Related posts