ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ക്കിടെ അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി വരുന്നു എന്നതിന്റെ അര്‍ഥം ബിജെപിക്ക് അഛേ ദിന്‍ ആരംഭിച്ചു എന്നാണെന്നാണ് ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സ്മൃതി ഇറാനി അഭിപ്രായപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ നിന്നു മത്സരിച്ച സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയോടു പരാജയപ്പെട്ടിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സ്വന്തം മണ്ഡലമായ റായ് ബറേലിയില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇക്കാര്യത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായില്ല.