കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്‌ലമിന്റേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പരക്കുകയാണ്. പോലീസ് വരച്ച രണ്ടാമത്തെ രേഖാചിത്രത്തോട് യാതൊരു സാമ്യവുമില്ലാത്തതാണ് ഈ ചിത്രം. ചുരുണ്ട മുടിയും വെളുത്ത നിറവുമുള്ളതായിരുന്നു പോലീസ് വരപ്പിച്ച ചിത്രം. എന്നാല്‍ അമിറുളിന്റേതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം ഒരു പൊടിമീശക്കാരന്റേതാണ്.
എന്തുകൊണ്ടാണ് പോലീസ് വരപ്പിച്ച ചിത്രത്തിന് യാതൊരു സൗമ്യവുമില്ലാതെ വന്നത്. അതൊരു തന്ത്രമായിരുന്നെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അമിറുളിന്റേതടക്കം സംശയമുള്ള അന്യസംസ്ഥാനക്കാരുടെ ചിത്രം പോലീസിന് നേരത്തേ തന്നെ ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രം വരയ്ക്കുന്ന സമയത്ത് പ്രതികളായേക്കാവുന്നവരെ ഷോര്‍ട്ട് ലിസ്റ്റില്‍ അമിറുളുമുണ്ടായിരുന്നു. കേരളം വിട്ട അമിറുളാകട്ടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അന്വേഷണത്തെക്കുറിച്ച് തിരക്കുന്നുണ്ടായിരുന്നു.
അമിറുളുമായി സൗമ്യമില്ലാത്ത രേഖാചിത്രം പുറത്തുവിട്ട പോലീസ് ബുദ്ധി പ്രവര്‍ത്തിക്കുന്നത് ഇവിടെനിന്നാണ്. രേഖാചിത്രത്തിനു താനുമായി സൗമ്യമില്ലെന്നു മനസിലാക്കുന്നതോടെ പോലീസ് തന്നെ പിടികൂടില്ലെന്ന് അമിറുള്‍ വിശ്വസിക്കും. അതോടെ കാണാമറയത്തുള്ള അമീര്‍ വീണ്ടും കേരളത്തിലെത്താന്‍ ഇടയാക്കിയേക്കും. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അതിര്‍ത്തി കടന്ന് പോകാന്‍ അമിറുളിന് കഴിയുകയും ചെയ്യും. മറ്റൊരാളുടെ പുറകെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമിറുളിനെ കുടുക്കിയ പോലീസ് ബുദ്ധി എങ്ങനെയുണ്ട്.